കെടിയു വിസി നിയമനത്തിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ല: ഗവർണർ

Date:

ഡൽഹി: കെ.ടി.യു വി.സി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൽക്കാലിക വി.സിയെ മാറ്റാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടില്ല. താൻ ആരോടും നിയമോപദേശം തേടിയിട്ടില്ല. സർക്കാർ നൽകിയ പട്ടികയിൽ തിരുവനന്തപുരത്ത് എത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും കേരളം എതിർപ്പ് ഹർജി നൽകിയത് അവരുടെ കാര്യമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കെ.ടി.യു വി.സി നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വി.സി നിയമനത്തിനായി സർക്കാർ കഴിഞ്ഞ ദിവസം മൂന്നംഗ പാനൽ നല്കിയിരുന്നു. നിയമനത്തിന് സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഡോ.വൃന്ദ വി നായർ , രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.സതീഷ് കുമാർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ് എന്നിവരടങ്ങിയ പാനലാണ് സർക്കാർ നല്കിയത്. നേരത്തെ സർക്കാർ നല്കിയ പേരുകൾ പരിഗണിക്കാതെയാണ് ഗവർണർ സിസ തോമസിനെ നിയമിച്ചത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...